Connect with us

National

അമിത്ഷാക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തെരെഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ വിവാദപ്രസംഗത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പി നേതാവും മോഡിയുടെ വിശ്വസ്തനുമായ അമിതാഷാക്ക് നോട്ടീസ് അയച്ചു. അമിത് ഷാ രണ്ട് ദിവസത്തിനകം മറുപടി നല്‍കണം.

ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ തെരെഞ്ഞെടുപ്പ് ചുമതല വഹിക്കുന്നയാളാണ് അമിത് ഷാ. മുസഫര്‍ നഗര്‍ കലാപത്തിലുണ്ടായ അപമാനത്തിന് വോട്ടിലൂടെ പ്രതികാരം ചെയ്യണമെന്നാണ് അമിത് ഷാ ആഹ്വാനം ചെയ്തത്. ഇതില്‍ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest