ജപ്പാനിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകള്‍ അയക്കും

Posted on: April 7, 2014 9:39 am | Last updated: April 7, 2014 at 9:39 am

ടോക്യോ: ജപ്പാനിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക്ക് ഹെഗല്‍. അമേരിക്ക അയക്കുന്ന രണ്ട് മിസൈല്‍ പ്രതിരോധ കപ്പലുകള്‍ 2017ഓടെ ജപ്പാനിലെ നിലവിലുള്ള അഞ്ച് കപ്പല്‍ വ്യൂഹങ്ങള്‍ക്കൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന പ്രഖ്യാപനം ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഹെഗല്‍ നടത്തിയത്. ചൈന അയല്‍ രാജ്യങ്ങളെ ബഹുമാനിക്കണമെന്നും ചൈനയും അതിര്‍ത്തി രാജ്യങ്ങളുമായുള്ള മേഖയിലെ സംഘര്‍ഷത്തെ പരാമര്‍ശിച്ച ഹേഗല്‍ പറഞ്ഞു.
ഏഷ്യയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം വ്യാപിപ്പിക്കുമെന്ന് ഹെഗല്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. വടക്കന്‍ കൊറിയയുടെ മിസൈല്‍ വിക്ഷേപണം അറിയുന്നതിനായി ജപ്പാനില്‍ ഒരു റഡാര്‍ സംവിധാനം കൂടി കൊണ്ടുവരാന്‍ അമേരിക്ക പദ്ധതിയിടുന്നുണ്ട്. ദക്ഷിണ ചൈനാ കടലിലെ വിവാദ ദ്വീപ് സംബന്ധിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജപ്പാനും ചൈനയുമായുള്ള ബന്ധം സുഖകരമല്ല.