എല്ലിന് ക്യാന്‍സര്‍ ബാധിച്ച് യുവതിക്ക് ഐ സി യുവില്‍ മംഗല്യം

Posted on: April 6, 2014 8:38 pm | Last updated: April 6, 2014 at 8:59 pm

wedding at hospital
പെന്‍സില്‍വാനിയ: എല്ലിന് ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ഐ സി യുവില്‍ കഴിയുന്ന യുവതിക്ക് മംഗല്യം. യു എസ് സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ ഗുഡ് സമരിട്ടാന്‍ ആശുപത്രിയില്‍ വെച്ചാണ് ഹെതര്‍ മിലര്‍ എന്ന 37കാരി തന്റെ സ്വപ്‌നത്തിലെ നായകനായ ബ്രയിന്‍ നെഫിനെ വിവാഹം കഴിച്ചത്. വിവാഹ വസ്ത്രങ്ങളെല്ലാം അണിഞ്ഞ് ചുരുക്കം ബന്ധുക്കളുടെയും ആശുപത്രി ജീവനക്കാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

മിലറിന് രോഗം വരുന്നതിന് മുമ്പ് ആഗസ്റ്റ് 16നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി എല്ലിന് ക്യാന്‍സര്‍ ബാധിച്ച് മിലര്‍ ആശുപത്രിയിലായി. പക്ഷേ ഈ പ്രതിസന്ധി ഘട്ടത്തില്‍ തന്റെ പ്രിതിശ്രുത വധുവിനെ കൈവിടാന്‍ ബ്രയിന്‍ തയ്യാറായിരുന്നില്ല.

വിവാഹ ചടങ്ങുകള്‍ക്ക് സമയമായപ്പോള്‍ വിവാഹ വസ്ത്രങ്ങളെല്ലാം അണിയിച്ച് മിലറിനെ വീല്‍ചെയറില്‍ ആശുപത്രിയിെല കോണ്‍ഫറന്‍സ് റൂമിലേക്ക് കൊണ്ടുവന്നു. തുടര്‍ന്നായിരുന്നു ചടങ്ങുകള്‍. ഇങ്ങെനെയൊരു വിവാഹം ഒരിക്കലും നടക്കുമെന്ന് താന്‍ വിചാരിച്ചിരുന്നില്ലെന്ന് സന്താേഷാശുക്കള്‍ പൊഴിച്ച് മിലര്‍ പറഞ്ഞു.