പ്രവാചക നിന്ദ: ടി ജെ ജോസഫ് കുറ്റവിമുക്തനായിട്ടില്ലെന്ന് ഇടയലേഖനം

Posted on: April 6, 2014 1:15 pm | Last updated: April 7, 2014 at 5:26 pm

tj josephതൊടുപുഴ: പ്രവാചകര്‍ (സ)യെ അവഹേളിക്കുംവിധം ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട പ്രൊഫ ടി ജെ ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം. മാനുഷിക പരിഗണന വെച്ചാണ് ജോസഫിനെ ജോലിയില്‍ തിരിച്ചെടത്തതെന്നും ഇതുകൊണ്ട് അദ്ദേഹം കുറ്റവിമുക്തനാകുന്നില്ലെന്നും ഇടയലേഖനം വ്യക്തമാക്കുന്നു.

ചോദ്യപേപ്പര്‍ വിവാദത്തിന്റെ ഉ്ത്തരവാദിത്വം ടി ജെ ജോസഫിനാണ്. ഏതെങ്കിലും മതവിഭാഗത്തോട് വിവേചനം പുലര്‍ത്തുന്ന സമീപനം സഭ സ്ഥാപനതത്തില്‍ നിന്ന് ഉണ്ടായി എന്നത് വേദനാജനകമാണ്. ആരുടെയും സമ്മര്‍ദത്തിന് വഴങ്ങയല്ല ജോസഫിനെ തിരിക്കെ എടുത്തത്്. കോളജിലെ അറുപതത് ശതമാനം വരുന്ന ക്രൈസ്തവേതര വിഭാഗങ്ങളായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതത്വ ബോധം പകര്‍ന്നു നല്‍കാന്‍ മാനേജ് മെന്റ് ബാധ്യസ്ഥരായിരുന്നുവെന്നും സഭക്ക് എഢിരായ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യക്്തിപരമാണെന്നും ഇടയലേഖനം പറയുന്നു.

കഴിഞ്ഞ ആഴ്ച്ചയാണ് ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട പ്രൊഫ. ടി.ജെ. ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.