10ന് ജില്ലയിലെ എല്ലാ തൊഴിലാളികള്‍ക്കും ശമ്പളത്തോടെ അവധി

Posted on: April 5, 2014 8:47 am | Last updated: April 5, 2014 at 8:47 am

പാലക്കാട്: പൊതു തെരഞ്ഞെടുപ്പു ദിവസമായ 10ന് ജില്ലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ശമ്പളത്തോടെയുള്ള അവധി ഉറപ്പാക്കുമെന്ന്് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ അറിയിച്ചു. ഇതിന് എല്ലാവരുടെയും പിന്തുണയും കലക്ടര്‍ അഭ്യര്‍ഥിച്ചു.കലക്ടറേറ്റില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ റാന്റമൈസേഷനെത്തിയ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരോട് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. കൂലിപ്പണിക്കാര്‍, ദിവസവേതനക്കാര്‍ മുതലായവര്‍ക്കും ശമ്പളത്തോടെയുള്ള അവധി ബാധകമായിരിക്കും.
0ന് ജില്ലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ശമ്പളത്തോടെയുള്ള അവധി ഉറപ്പാക്കുമെന്ന്് ജില്ലാ0ന് ജില്ലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ശമ്പളത്തോടെയുള്ള അവധി ഉറപ്പാക്കുമെന്ന്് ജില്ലാവോട്ടവകാശം തൊഴില്‍ സ്ഥാപനത്തിന്റെ പുറത്തുള്ള മണ്ഡലത്തിലാണെങ്കിലും അവധി ലഭിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഈ ദിവസം അവധി പ്രഖ്യാപിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 135 ബി പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് ഇതില്‍ ഇളവു നല്‍കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ശമ്പളത്തോടെയുള്ള അവധി നല്‍കുന്നുണ്ട് എന്ന് ലേബര്‍ കമ്മീഷണര്‍ ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ ശിക്ഷാ നടപടികള്‍ക്കു വിധേയരായിരിക്കും. ജില്ലയിലേക്ക് അനുവദിച്ച മുഴുവന്‍ വോട്ടിംഗ് മെഷീനുകളുടെയും മണ്ഡലം തിരിച്ചുള്ള വിതരണം ക്രമം ഇതോടനുബന്ധിച്ച് പൂര്‍ത്തിയാക്കി.