വോട്ടിംഗ് യന്ത്രത്തില്‍ പേര് ഒന്നാമതാക്കണം; ജോയ്‌സ് ജോര്‍ജിന്റെ ഹര്‍ജി തള്ളി

Posted on: April 4, 2014 3:19 pm | Last updated: April 4, 2014 at 3:37 pm

joyce Georgeകൊച്ചി: വോട്ടിംഗ് യന്ത്രത്തില്‍ തന്റെ പേരും ചിഹ്നവും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ ഒന്നാമതാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് നല്‍കി ഹര്‍ജി ഹൈക്കോടതി തള്ളി. തെരെഞ്ഞെടുപ്പ് പ്രക്രിയകള്‍ തുടങ്ങിയതായും ഈയവസരത്തില്‍ ഇത്തരമൊരാവശ്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.