വഖാസ് അഹമ്മദിനെ നാളെ കേരളത്തിലെത്തിക്കും

Posted on: April 4, 2014 9:55 am | Last updated: April 5, 2014 at 12:07 am

Waqasകൊച്ചി: അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി വഖാസ് അഹമ്മദിനെ നാളെ കേരളത്തിലെത്തിക്കും. മംഗലാപുരത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തിച്ച് അവിടെ നിന്നും മൂന്നാറിലെത്തിക്കാനാണ് തീരുമാനം. തെളിവെടുപ്പിന് ശേഷം നാളെ വൈകുന്നേരത്തോടെ വഖാസിനെ ഡല്‍ഹിക്ക് തിരിച്ചുകൊണ്ടു പോവും.

ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്. നാളത്തെ തെളിവെടുപ്പിന് കേരള പോലീസ് പൂര്‍ണമായി സഹകരിക്കും. പ്രത്യേക വിമാനം ലഭിച്ചില്ലെങ്കില്‍ ഫ്‌ളെയ്റ്റ് ജെറ്റിലാണ് വഖാസിനെ കേരളത്തിലെത്തിക്കുക.

വഖാസ് മൂന്ന് വര്‍ഷത്തോളം കേരളത്തിലുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.മൂന്നാറിലെ ന്യൂ കോട്ടേജ് കോളനിയിലാണ് താമസിച്ചിരുന്നത്. കേരളത്തില്‍ വഖാസിന് എന്തെല്ലാം സഹായങ്ങളാണ് ലഭിച്ചതെന്ന അന്വേഷണമാണ് പ്രധാനമായും പോലീസ് പരിശോധിക്കുന്നത്.