എസ് എസ് എഫ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറുപേര്‍ക്കെതിരെ കുറ്റപത്രം

Posted on: April 4, 2014 6:00 am | Last updated: April 4, 2014 at 8:00 am

കാഞ്ഞങ്ങാട്: എസ് എസ് എഫ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ആറ് പേര്‍ക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭീമനടി വാഴപ്പിള്ളിയിലെ മുഹമ്മദ് ഷെരീഫിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിഹാബ്, പി കെ ബശീര്‍, അമീര്‍, നൗഫല്‍, റാശിദ്, അസ്‌റുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2013 മെയ് 5ന് രാത്രി ഭീമനടി വാഴപ്പിള്ളിയില്‍വെച്ച് മുഹമ്മദ് ഷെരീഫിനെ ശിഹാബിന്റെ നേതൃത്വത്തിലുള്ള സംഘം കത്തികൊണ്ട് കുത്തിയും വടികൊണ്ടടിച്ചും പരുക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ ഷെരീഫിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.