ജോയ്‌സ് ജോര്‍ജിന്റെ ഭൂമി: റവന്യൂ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

Posted on: April 3, 2014 8:41 pm | Last updated: April 3, 2014 at 8:41 pm

joyce Georgeതിരുവനന്തപുരം: ഇടുക്കിയിലെ ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ വിവാദ ഭൂമിയിടപാട് അന്വേഷിക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. റവന്യൂ വകുപ്പ് സെക്രട്ടറി നാളെ ഇടുക്കിയിലെ വിവാദ ഭൂമി സന്ദര്‍ശിക്കും.

ജോയ്‌സ് ജോര്‍ജിന്റെ കോക്കമ്പൂരിലുള്ള ഭൂമിയുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായിരിക്കുന്നത്. കോക്കമ്പൂരിലെ ഭൂമി ആദിവാസി ഭൂമിയാണെന്നാണ് ആരോപണം.