സത്‌നാം സിംഗിന്റെ മരണം അന്വേഷിക്കണമെന്ന് ഹൈക്കോടതി

Posted on: April 3, 2014 3:14 pm | Last updated: April 5, 2014 at 5:20 pm

Kerala High Courtകൊച്ചി: ബീഹാര്‍ സ്വദേശി സത്‌നാം സിംഗ് അമൃതാനന്ദമയി മഠത്തില്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സുതാര്യവും വിശദവുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സത്‌നാം സിംഗിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സത്‌നാംസിംഗിന്റെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.

അതെസമയം കേസന്വേഷണത്തില്‍ വീഴ്ച പറ്റിയതായി സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്നും മഠത്തിലെ തുടര്‍നടപടികള്‍ അന്വേഷിച്ചില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.