Connect with us

Business

യു എ ഇ എക്‌സ്‌ചേഞ്ചിന് കഴിഞ്ഞ വര്‍ഷം 1,400 കോടിയുടെ ബിസിനസ്

Published

|

Last Updated

ദുബൈ: 2013ല്‍ 1,400 കോടി ഡോളറിന്റെ വിനിമയം നടത്തിയതായി പ്രമുഖ ധനകാര്യ സ്ഥാപനമായ യു എ ഇ എക്്‌സ്‌ചേഞ്ച് വ്യക്തമാക്കി. ഇതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. തൊട്ടു മന്‍പത്തെ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഇടപാട് 2013ല്‍ നടത്താനായിട്ടുണ്ട്. സാമ്പത്തിക രംഗത്ത് സംഭവിച്ച ഉണര്‍വാണ് ഇതിന് ഇടയാക്കിയിരിക്കുന്നത്. 2012ല്‍ 1,320 കോടി ഡോളറിന്റെ ഇടപാടായിരുന്നു നടന്നതെന്ന് ഗ്ലോബല്‍ ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മങ്ങാട്ട് വ്യക്തമാക്കി.
യു എ ഇയില്‍ നിന്നു നാട്ടിലേക്ക് പണം അയച്ചവരില്‍ ഇന്ത്യക്കാരായിരുന്നു ബഹുഭുരിപക്ഷവും. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഫിലിപൈന്‍സ്, ശ്രീലങ്ക, നേപ്പാള്‍, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കും പ്രവാസി സമൂഹം കൂടുതല്‍ പണം അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.