കൂടംകുളം സമരക്കാര്‍ക്കെതിരെയുള്ള കോസുകള്‍ പിന്‍വലിക്കില്ലെന്ന് തമിഴ്‌നാട്

Posted on: April 1, 2014 7:45 am | Last updated: April 2, 2014 at 8:06 am

Koodankulam_863403f

ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ കഴിയില്ല എന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കൂടംകുളം കേസ് പരിഗണിക്കവെ സമരക്കാര്‍ക്കെതിരെ കേസുകള്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്‌നാടിന്റെ സത്യവാങ്മൂലം.

സമരക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതില്‍ ഗുരുതരമായ കേസുകളുണ്ട്. സ്വാകാര്യ വ്യക്തികള്‍ക്കുനേരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടത്തിയ ആക്രമണം നടത്തിയതിനുള്ള കേസുകള്‍ പിന്‍വലിക്കാനാവില്ലെന്നും തമിഴ്‌നാട് കോടതിയെ അറിയിച്ചു.

കൂടംകുളം സമരനേതാവായ എസ് പി ഉദയകുമാറടക്കം മൂന്നു പേര്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ്. കന്യാകുമാരിയില്‍ നിന്നുതന്നെയാണ് ഉദയകുമാര്‍ മത്സരിക്കുന്നത്.