കോര്‍പറേറ്റുകളുടെ വാടകക്കൊലയാളിയാണ് മോഡി: സക്കറിയ

Posted on: March 31, 2014 9:05 pm | Last updated: March 31, 2014 at 9:05 pm
SHARE

zakariya writerതൃശൂര്‍: കോര്‍പറേറ്റുകളുടെ വാടകക്കൊലയാളിയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെന്ന് എഴുത്തുകാരന്‍ സക്കറിയ. തൃശൂരില്‍ എ എ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എഴുത്തുകാരി സാറാ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സക്കറിയ. ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന ശക്തികളാണ് മോഡിക്കു പിന്നില്‍. അയാളെ ഭയക്കണമെന്നും സക്കറിയ പറഞ്ഞു.

ഒരു ചായ്‌വാല കൊലയാളിയായി മാറിയതാണ് മോഡി എന്നയാള്‍. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ സീറ്റ് എ എ പിക്ക് ലഭിക്കുമെന്നും സക്കറിയ പറഞ്ഞു.