സി പി എമ്മിന് യു പി എയെ പിന്തുണക്കേണ്ടി വരുമെന്ന് ആന്റണി

Posted on: March 30, 2014 2:13 pm | Last updated: March 31, 2014 at 10:04 am
SHARE

AK-Antonyകാസര്‍ക്കോട്: വര്‍ഗ്ഗീയതക്കെതിരായ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ സി പി എമ്മിന് യു പി എയെ പിന്തുണക്കേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. കാസര്‍ക്കോട്ട് ടി സിദ്ദീഖിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം പിന്തുണച്ചാല്‍ സ്വീകരിക്കും. ഇപ്പോഴത്തെ നയങ്ങളും സമീപനങ്ങളും മാറ്റിയില്ലെങ്കില്‍ സി പി എം ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെടും. കാലഹരണപ്പെട്ട നയങ്ങള്‍ മാറ്റിയില്ലെങ്കില്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗതിയാകും സി പി എമ്മിന്റേതെന്നും ആന്റണി പറഞ്ഞു.