സുന്നി കണ്‍വെന്‍ഷന്‍ നാളെ പനമരത്ത്‌

Posted on: March 28, 2014 7:50 am | Last updated: March 28, 2014 at 7:50 am
SHARE

പനമരം: സി എം സെന്ററിന് കീഴില്‍ വയനാട് പനമരത്ത് പ്രവര്‍ത്തിക്കുന്ന സി എം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിന്റെ ഭാവി പദ്ധതികള്‍ സംബന്ധമായി കൂടിയാലോചിക്കുന്നതിന് വിപുലമായ സുന്നി കണ്‍വെന്‍ഷന്‍ നാളെ പനമരം കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
നിലവില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി സി എ, ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ബി എസ് സി മാത്തമാറ്റിക്‌സ്, ബി ബി എ, എന്നീ കോഴ്‌സുകളാണ് കോളജിലുള്ളത്. കൂടാതെ ബി എ മാസ് കമ്മ്യൂണിക്കേഷന്‍, എം എ ഇംഗ്ലീഷ്, എം കോം, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളും പുതുതായി അനുവദിക്കപ്പെട്ടിട്ടുണ്ട്. ആര്‍ട്ട്‌സ് കോളജ് പുതിയ ബില്‍ഡിംഗിലേക്ക് മാറുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.കണ്‍വെന്‍ഷനില്‍ ടി കെ അബ്ദുറഹിമാന്‍ ബാഖവി, സയ്യിദ് അലി ബാഫഖി തങ്ങള്‍, ഹസന്‍ മുസ്‌ലിയാര്‍ വെള്ളമുണ്ട, കൈപ്പാണി അബൂബക്കര്‍ ഫൈസി, ഖാരിഅ് മമ്മൂട്ടി മുസ്‌ലിയാര്‍, അഷ്‌റഫ് കാമില്‍ സഖാഫി, പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം തുടങ്ങിയവയുടെ വയനാട് ജില്ല നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.