പറക്കുന്നതിനിടെ മലേഷ്യന്‍ വിമാനത്തിന് തീപ്പിടിച്ചു

Posted on: March 27, 2014 3:23 pm | Last updated: March 27, 2014 at 3:23 pm
SHARE

malasian flight fire

ക്വാലാലംപൂര്‍: മലേഷ്യന്‍ വിമാനത്തിന് തീപ്പിടിച്ചു. മലിന്‍ഡോ എയര്‍ കമ്പനിയുടെ വിമാനത്തിന്റെ എന്‍ജിനാണ് പറന്നുകൊണ്ടിരിക്കുന്നതിനിടെ തീപ്പിടിച്ചത്. തുടര്‍ന്ന് പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിലൂടെ വിമാനം സുബാംഗ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. ഇതോടെ വന്‍ ദുരന്തം ഒഴിവായി.

ബുധനാഴ്ച രാവിലെ 7.35നു പറന്നുയര്‍ന്ന ഉടനെയാണ് എന്‍ജിനില്‍ തീ കണ്ടത്. മലേഷ്യയുടെ കിഴക്കന്‍ തീരനഗരമായ കുവാല ടെറെങ്കാനുവിലേക്കു ഫുട്‌ബോള്‍ കളിക്കാരുമായി പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.

239 യാത്രക്കാരുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണ മലേഷ്യന്‍ വിമാനത്തിനായി ലോകം മുഴുവന്‍ തിരച്ചിലില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് മറ്റൊരു മഹാ ദുരന്തം തലനാരിഴക്ക് ഒഴിവായത്.