Connect with us

Wayanad

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാല് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു

Published

|

Last Updated

കല്‍പ്പറ്റ:വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ ശേഷിക്കുന്നത് 15 സ്ഥാനാര്‍ത്ഥികള്‍. മൊത്തം പത്രിക നല്‍കിയിരുന്ന 22 പേരില്‍ മൂന്ന് പേരുടെ സ്ഥാനാര്‍ഥിത്വം മുഖ്യസ്ഥാനാര്‍ഥികളുടെ പത്രിക സാധുവായതിനെ തുടര്‍ന്ന് പരിഗണിച്ചിരുന്നില്ല. ഇന്നലെ സ്വതന്ത്ര സ്ഥാനാര്‍ഥികളായ കൃഷ്ണന്‍കുട്ടി, ശിഹാബുദ്ധീന്‍, രാജു, ഷാനവാസ് മേച്ചേരി എന്നിവര്‍ പത്രിക പിന്‍വലിച്ചു.
ജില്ലാവരണാധികാരിയായ കലക്ടറുടെയും പൊതുനിരിക്ഷകന്‍ ചോഹന്‍ ഡോലെയുടെയും സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. സ്ഥാനാര്‍ഥികളും ചിഹ്നങ്ങളും : എം ഐ ഷാനവാസ്-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (കൈപ്പത്തി), സത്യന്‍ മൊകേരി -കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും), പി.ആര്‍. രശ്മില്‍ നാഥ്-ബിജെപി (താമര), വാപ്പന്‍-ബഹുജന്‍ സമാജ് പാര്‍ട്ടി (ആന), ജലില്‍ നീലാമ്പ്ര -എസ്.ഡി.പി.ഐ (സീലിങ്് ഫാന്‍), അഡ്വ. പി.പി.എ. സഗീര്‍-ആം ആദ്മി പാര്‍ട്ടി (ചൂല്‍), സതീഷ് ചന്ദ്രന്‍ -തൃണമൂല്‍ കോണ്‍ഗ്രസ് (ത്രിവര്‍ണ്ണ പൂക്കള്‍),സാം.പി.മാത്യു- സി പി ഐ എം.എല്‍ (കൈവാള്‍), റംല മമ്പാട്-വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(ഗ്യാസ് സിലിണ്ടര്‍), സ്വതന്ത്ര സ്ഥാനാര്‍ഥികളായ പി വി അന്‍വര്‍ (കത്രിക), അബ്രഹാം ബന്‍ഹര്‍ (ടെലിവിഷന്‍), ക്ലീറ്റസ് (മെഴുകുതിരി), സത്യന്‍ താഴെമങ്ങാട് (ഷട്ടില്‍), സത്യന്‍ പുത്തന്‍വീട്ടില്‍ (അലമാര), സിനോജ്.എ സി. (സ്റ്റെതസ്‌കോപ്പ്).

Latest