Connect with us

International

വിമാന തിരോധാനം: തെളിവുകള്‍ വെളിപ്പെടുത്തണമെന്ന് ചൈന മലേഷ്യയോട്

Published

|

Last Updated

ബീജിംഗ്: കാണാതായ ഇന്തോനേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണു എന്ന് സ്ഥിരീകരിച്ചതിനുള്ള സാറ്റലൈറ്റ് തെളിവുകള്‍ വെളിപ്പെടുത്തണമെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി സീ ഹാങ്‌ഷെങ്. മല്യേന്‍ അംബാസഡര്‍ ദാതുക് ഇസ്‌കന്തര്‍ സദ്‌റുദ്ദീനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഹാങ്‌ഷെങ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിമാനം കണ്ടെത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടരാനും ഈ സമയത്ത് തെരച്ചില്‍ നിര്‍ത്താന്‍ പാടില്ലെന്നും ഇന്തോനേഷ്യയോട് ചൈന നിര്‍ദേശിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മലേഷ്യന്‍ സര്‍ക്കാറിനെതിരെ വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. വിമാനം അപകടത്തില്‍പ്പെട്ടെന്ന് കരുതുന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം വിമാനം തെരഞ്ഞ് സമയം കളയുകയായിരുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സും സൈന്യവും ലോകത്തെ കബളിപ്പിക്കുകയായിരുന്നു എന്നും ബന്ധുക്കള്‍ ആരോപിച്ചു.

 

Latest