എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനങ്ങള്‍ ദുബൈയിലെത്തും

Posted on: March 24, 2014 10:30 pm | Last updated: March 24, 2014 at 9:52 pm
SHARE
New Image
എയര്‍ ഇന്ത്യ പങ്കാളികളെ ആദരിച്ചപ്പോള്‍

ദുബൈ: എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനങ്ങള്‍ വൈകാതെ ദുബൈ അടക്കമുള്ള നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് മേഖലാ മാനേജര്‍ സീമ ശ്രീവാസ്തവ പറഞ്ഞു. ഡല്‍ഹി ആസ്ഥാനമായി ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലേക്കും യൂറോപ്യന്‍ നഗരങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ വാര്‍ഷിക ഏജന്‍സി അവാര്‍ഡ് നിശയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എയര്‍ഇന്ത്യയുടെ ഏജന്റുമാരായി മികച്ച സേവനം കാഴ്ചവച്ച ഏഴ് എമിറേറ്റുകളിലേയും ഏജന്‍സികളെയും ഡനാറ്റ, എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിങ്, ദുബൈ എയര്‍പോര്‍ട്ട്, ഷാര്‍ജ ഏവിയേഷന്‍ സര്‍വീസസ്, ആല്‍ഫ ഫ്‌ളൈറ്റ് സര്‍വീസ്, ഷാര്‍ജ എയര്‍പോര്‍ട്ട് എന്നിവയെയും ആദരിച്ചു. ദുബായിലെ മികച്ച ട്രാവല്‍ ഏജന്‍സിക്കുള്ള പുരസ്‌കാരം ദേരാ ട്രാവല്‍ ആന്‍ഡ് ടൂറിസം ഏറ്റുവാങ്ങി. എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ റാം ബാബു, സ്ഥാനമൊഴിഞ്ഞ സെയില്‍സ് മാനേജര്‍ ആഷ്‌ലി റിബെല്ലോ, പുതിയ സെയില്‍സ് മാനേജര്‍ പി പി സിങ്, ദുബൈ എയര്‍പോര്‍ട്ട് മാനേജര്‍ രാജേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.