വ്യത്യസ്ത വാഹനാപകടത്തില്‍ രണ്ടു ഇന്ത്യക്കാര്‍ മരിച്ചു

Posted on: March 24, 2014 9:49 pm | Last updated: March 24, 2014 at 9:49 pm
SHARE

accidentഷാര്‍ജ: നഗരത്തില്‍ രണ്ടു ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. രണ്ടു പേരും ഇന്ത്യക്കാരാണ്. അല്‍ ഖറാഇന്‍ പ്രദേശത്ത് ശനിയാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ തല്‍ക്ഷണം മരിച്ചു.
പോക്കറ്റ് റോഡില്‍ നിന്ന് റോഡിലേക്ക് അമിതവേഗത്തില്‍ വന്ന ടൊയോട്ട എഫ് ജെ കാര്‍ നിയന്ത്രണംവിട്ട് അരികിലെ ഭിത്തിയിലും ട്രാഫിക് ബോര്‍ഡിലും ഇടിച്ചു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരിന്ന ബൈക്കിലും ഇടിച്ച ശേഷമാണ് കാര്‍ നിന്നത്. ബൈക്കില്‍ ഇരിക്കുകയായിരുന്ന ഇന്ത്യക്കാരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ഹംരിയയിലാണ് രണ്ടാമത്തെ അപകടം. ട്രക്ക് അശ്രദ്ധമായി മുമ്പോട്ടെടുത്തതിനാല്‍ മുന്നില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യക്കാരനെ ഇടിച്ചു വീഴ്ത്തുകയായിന്നു. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ട്രക്കിടിച്ചു വീണ ഇന്ത്യക്കാരന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.