Connect with us

Wayanad

എം ഐ ഷാനവാസ് ജില്ലയില്‍ പര്യടനം തുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എം ഐ ഷാനവാസ് ജില്ലയില്‍ പര്യടനം തുടങ്ങി. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ പര്യടനപരിപാടികള്‍ക്കാണ് ഇന്നലെ തുടക്കമായത്. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ പെരുന്തട്ടയില്‍ രാവിലെ എട്ട് മണിക്ക് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെയും കൊലപാതക-അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളെയും തുരത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തങ്ങളുടെ സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.തുടര്‍ന്ന് പുത്തൂര്‍വയല്‍, റാട്ടക്കൊല്ലി, മുണ്ടേരി, തെക്കുംതറ, വെങ്ങപ്പള്ളി, പിണങ്ങോട്, പേരാല്‍, പന്തിപ്പൊയില്‍, പടിഞ്ഞാറത്തറ, പതിനാറാംമൈല്‍, പുതുശ്ശേരിക്കടവ് തുടങ്ങിയസ്ഥലങ്ങളിലെ സ്വീകരണയോഗങ്ങളില്‍ പങ്കെടുത്തു. എല്ലാ സ്ഥലങ്ങളിലും നിറഞ്ഞ സദസ്സും ആള്‍ക്കൂട്ടവുമാണ് ഷാനവാസിനെ വരവേറ്റത്. മരണമടഞ്ഞ മുണ്ടേരിയിലെ നിര്‍മ്മലയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ഷാനവാസ് പിന്നീട് നടന്ന സ്വീകരണയോഗത്തില്‍ തന്റെ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. പ്രവര്‍ത്തകരുടെ ഹാരാര്‍പ്പണം ഏറ്റുവാങ്ങി നിറഞ്ഞ മനസ്സോടെ ഓരോ സ്വീകരണകേന്ദ്രങ്ങളിലും അദ്ദേഹം സമയം ചെലവഴിച്ചു. പേരാലിലെ മരണമടഞ്ഞ കാരണവരായ അപ്പുവിന്റെ മരണാനന്തര ചടങ്ങിലും എം ഐ ഷാനവാസ് പങ്കെടുത്തു. പടിഞ്ഞാറത്തറ പന്തിപൊയിലില്‍ പരിഭവവുമായെത്തിയ നാട്ടുകാരനോട് തുടങ്ങിവെച്ചതും സാങ്കേതികമായി മുടങ്ങിയതുമായ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഷാനവാസ് പറഞ്ഞു. ഉച്ചക്ക് ഒരു മണിയോടെ പടിഞ്ഞാറത്തറയിലെ ടൗണില്‍ സ്വീകരണയോഗത്തില്‍ 1048 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വയനാട്ടില്‍ മാത്രമായി നടപ്പിലാക്കിയതെന്ന് പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് കാണികള്‍ എതിരേറ്റത്. തുടര്‍ന്ന് വെണ്ണിയോട് മഹാവിഷ്ണുക്ഷേത്രത്തില്‍ തിറമഹോത്സവത്തില്‍ പങ്കെടുത്ത ഷാനവാസ് ഉത്സവത്തിനെത്തിയവരോട് വോട്ടഭ്യര്‍ഥിച്ചു. ആയിരങ്ങള്‍ നിങ്ങിനിറഞ്ഞ ക്ഷേത്രാങ്കണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഷാനവാസിനെ സ്വീകരിച്ചാനയിച്ചു. മൂന്ന് മണിയോടെ ഉച്ചഭക്ഷണം കഴിച്ച് വിശ്രമമില്ലാതെ വീണ്ടും പര്യടന പരിപാടികള്‍ തുടങ്ങി. തുടര്‍ന്ന് കോട്ടത്തറ, മൈലാടി, പള്ളിക്കുന്ന്, മില്ല്മുക്ക്, കണിയാമ്പറ്റ, കൂടോത്തുമ്മല്‍, വരദൂര്‍, കരണി, കാര്യമ്പാടി, വാഴവറ്റ, മാണ്ടാട്, കുട്ടമംഗലം, മുട്ടില്‍, പരിയാരം, പറളിക്കുന്ന്, മടക്കിമല എന്നീ സ്വീകരണകേന്ദ്രങ്ങളിലെ വോട്ടര്‍മാരുടെ അനുഗ്രാശിസ്സുകള്‍ ഏറ്റുവാങ്ങി കമ്പളക്കാട് ടൗണിലെത്തി. കമ്പളക്കാട് നടന്ന സ്വീകരണപരിപാടികളോടെയാണ് ഇന്നലത്തെ പര്യടനപരിപാടികള്‍ക്ക് പരിസമാപ്തിയായത്. വിവിധ കേന്ദ്രങ്ങളില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, റസാഖ് കല്‍പ്പറ്റ, കെ കെ ഹംസ, എം സി സെബാസ്റ്റ്യന്‍, എച്ചോം ഗോപി, പ്രവീണ്‍ തങ്കപ്പന്‍, കെ കെ അബ്രഹാം, കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍, എന്‍ ഡി അപ്പച്ചന്‍, സി മൊയ്തീന്‍കുട്ടി, എന്‍ ഒ ദേവസ്യ, പി ടി ഗോപാലക്കുറുപ്പ്, പി പി ആലി, വി എ മജീദ്, എം എ ജോസഫ്, കെ വി പോക്കര്‍ഹാജി, സലീം മേമന, പി ഇസ്മായില്‍, ഗോകുല്‍ദാസ് കോട്ടയില്‍, എ പി ശ്രീകുമാര്‍, ടി ജെ ഐസക്, പി കെ കുഞ്ഞിമൊയ്തീന്‍, കെ എം ആലി, എ പി ഹമീദ്, ഗിരീഷ് കല്‍പ്പറ്റ, കെ പ്രകാശന്‍, ജഷീര്‍ പള്ളിവയല്‍, പി മുഹമ്മദ് അജ്മല്‍, ഡി രാജന്‍, പി പി ഷൈജല്‍, കെ ഇ വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Latest