സ്‌കൂളില്‍ പോയില്ല; പത്ത് വയസ്സുകാരനെ പിതാവ് അടിച്ചുകൊന്നു

Posted on: March 23, 2014 8:43 pm | Last updated: March 23, 2014 at 8:43 pm
SHARE

murderതാനെ: സ്‌കൂളില്‍ പോകാന്‍ മടികാണിച്ചതിന് പത്ത് വയസ്സുകാരനെ പിതാവ് അടിച്ചുകൊന്നു. താനെയിലെ അംബര്‍നാഥ് ചേരിയില്‍ താമസിക്കുന്ന മജീദ്ഖാന്‍ എന്നയാളാണ് മകന്‍ സാജിത് അലിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

സ്‌കൂളില്‍ പോകാന്‍ മടികാണിച്ച മകനെ ചോദ്യം ചെയ്ത ഇയാള്‍ മകനെ തലക്കടിക്കുകയായിരുന്നു. ഉടന്‍ ബേധരഹിതനായ സാജിതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷാക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത ശിവാജിനഗര്‍ പോലീസ് മജീദ് ഖാനെ അറസ്റ്റ് ചെയ്തു.