‘ഒക്കെ’ എന്ന വാക്കിന് നാളെ 175 വയസ്സ്

Posted on: March 22, 2014 7:58 pm | Last updated: March 22, 2014 at 7:58 pm
SHARE

59187769‘എന്നാല്‍ ഒക്കെ….’ മലയാളിയുടെ നിത്യജീവിതത്തില്‍ ഇത്രയും ഇഴുകിച്ചേര്‍ന്ന മറ്റൊരു ഇംഗ്ലീഷ് പദം ഉണ്ടാകില്ല. എന്തിനും ഏതിനും ഒകെ പറയുന്നവരാണ് നമ്മള്‍. എന്നാല്‍ ആ ഒകെക്ക് 175 വയസ്സായ വിവരം നിങ്ങളറിഞ്ഞോ?

ഒകെ (OK, Okay) എന്ന ഇംഗ്ലീഷ് വാക്ക് ആദ്യമായി ഉപയോഗിച്ചിട്ട് നാളത്തേക്ക് 175 വര്‍ഷം തികയുകയാണ്. 1839ല്‍ അക്കലത്തെ പ്രമുഖ അമേരിക്കന്‍ പത്രമായ ദ ബോസ്റ്റണ്‍ മോണിംഗിലാണ് ആദ്യമായി ‘ഒക്കെ’ എന്ന വാക്കിന് മഷിപുരണ്ടത്. ‘ഒക്കെ’ എന്ന എന്ന പ്രയോഗം എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് ഭാഷാ ശാസ്ത്രജ്ഞര്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ലാറ്റിന്‍ ഗ്രീക്ക് തുടങ്ങിയ പ്രാചീന ഭാഷകളുമായി ഇതിന് ബന്ധമില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ‘ഓള്‍ കറക്ടില്‍’ നിന്നുണ്ടായ ‘ഓറല്‍ കോറക്റ്റ്’ എന്നതിന്റെ ചുരുക്കരൂപമാണ് ‘ഒകെ’യായി പ്രചരിച്ചതെന്നാണ് ഒകെയെക്കുറിച്ച് പഠനം നടത്തിയ ഇല്ലിയാനോയിലെ ഇംഗ്ലീഷ് പ്രൊഫസറായ അലന്‍ മെറ്റ്കാഫ് പറയുന്നത്.

നോ ഗോയ്ക്ക് പകരം എന്‍ജി (NG = no go), ഗോണ്‍ ടു ടെക്‌സാസ് (GT- gone to Texas) എന്നതിന് പകരം ജിടി തുടങ്ങിയ സംക്ഷിപ്ത രൂപങ്ങളും മുമ്പ് കാലത്ത് പ്രചാരത്തിലുണ്ടായിരുന്നുവത്രെ. ഏതായാലും ഒകെയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഭാഷാപ്രേമികള്‍.