Connect with us

Kozhikode

പ്രവാചക വൈദ്യം: മര്‍കസ് യൂനാനി ഹോസ്പിറ്റലില്‍ സൗജന്യ ക്യാമ്പ്

Published

|

Last Updated

മര്‍ക്കസ് നഗര്‍: പ്രവാചക വൈദ്യത്തിന്റെ ജനകീയത ലക്ഷ്യം വെച്ച് മര്‍കസ് യൂനാനി ഹോസ്പിറ്റലിന്റെ കീഴില്‍ സൗജന്യ ഹിജാമ ക്യാമ്പ് തുടങ്ങി. കാരന്തൂരിലെ മര്‍കസ് യൂനാനി ആശുപത്രിയിലാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. യൂനാനി വൈദ്യശാസ്ത്ര പ്രകാരം ശരീരത്തിലെ ദുഷിച്ച രക്തം പുറത്തെടുത്ത് കളയുന്ന ഹിജാമ തെറാപ്പി (കൊമ്പുവെക്കല്‍) പ്രവാചക ചികില്‍സാ വിധികളില്‍ പെട്ടതാണ്. ഡോ വി കെ ശരീഫ്, ഡോ എ പി ശാഹുല്‍ ഹമീദ്, ഡോ ഒ കെ എം അബ്ദുറഹ്മാന്‍, ഡോ യു മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പ് നാളെയും തുടരും. ബുക്കിംഗിന് വിളിക്കേണ്ട നമ്പര്‍: 9562213535

Latest