ബംഗളൂരുവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ആസ്തി 7,700 കോടി രൂപ

Posted on: March 20, 2014 8:32 pm | Last updated: March 20, 2014 at 8:32 pm

Nandan_Nilekani_360_10March14ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരു സൗത്തില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടി ജനവിധീ തേടുന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലേഖനിയുടെയും ഭാര്യയുടെയും സമ്പാദ്യം 7,700 കോടി രൂപ. നാമനിര്‍ദേശ പത്രികയിലാണ് അദ്ദേഹം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

എന്‍ ഐ ടിയില്‍ നിന്ന് ബിരുദം നേടുമ്പോള്‍ തന്റെ കൈയിലുണ്ടായിരുന്നത്. വെറും 200 രൂപയായിരുന്നു…. ഇന്‍ഫോസിസ് സ്ഥാപിച്ചത് 10,000 രൂപ മുടക്കിയാണ്. ഇന്ന് കമ്പനി വളര്‍ന്നു. 7700 കോടി രൂപയുടെ ആസ്തിയായി – നീലേഖനിയെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ മാധ്യമസംഘം പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ആധാര്‍ കാര്‍ഡിന്റെ ഉപജ്ഞാതാവ് കൂടിയാണ് നന്ദന്‍ നിലേഖനി.

നിലേഖനിയുടെ എതിര്‍സ്ഥാനാര്‍ഥി ബി ജെ പിയുടെ ആനന്ദ് കുമാര്‍ ഭാര്യയേക്കാള്‍ ‘ദരിദ്ര’നാണ്. കുമാറിന് 51.12 ലക്ഷം രൂപ ആസ്തിയുണ്ടെങ്കില്‍ ഭാര്യയുടെ പേരില്‍ 3.86 കോടി രൂപയുടെ ആസ്തിയുണ്ട്.