എസ് പി ഉദയകുമാര്‍ കന്യാകുമാരിയില്‍ എ എ പി സ്ഥാനാര്‍ത്ഥി

Posted on: March 18, 2014 11:27 am | Last updated: March 18, 2014 at 4:30 pm

udayakumarന്യൂഡല്‍ഹി: കൂടംകുളം സമരനേതാവ് എസ് പി ഉദയകുമാര്‍ ലോക്‌സഭയിലേക്ക് എ എ പി സ്ഥാനാര്‍ത്ഥിയായി കന്യാകുമാരിയില്‍ നിന്ന് മത്സരിക്കും. മറ്റൊരു സമരനേതാവ് പൊന്‍ചന്ദ്രന്‍ കോയമ്പത്തൂരില്‍ നിന്നും മത്സരിക്കും. എ എ പിയുടെ ഏഴാം സ്ഥാനാര്‍ത്ഥിപ്പട്ടികയിലാണ് ഉദയകുമാറിന്റെ പേരുള്ളത്. 268 സ്ഥാനാര്‍ത്ഥികളെ എ എ പി ഇതുവരെ പ്രഖ്യാപിച്ചു.