ഇസ്രത്ത് ജഹാന്‍ കേസ്: അട്ടിമറി നടത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Posted on: March 18, 2014 12:45 pm | Last updated: March 18, 2014 at 4:13 pm
SHARE

israth jahanഅഹ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോഡിക്ക് വീണ്ടും തിരിച്ചടി. കേസ് അട്ടിമറിക്കാന്‍ മോഡി മന്ത്രിസഭാംഗങ്ങളും പോലീസ് മേധാവികളും നടത്തുന്ന സംഭാഷണത്തിന്റെ സി ഡികള്‍ പുറത്ത്. പോലീസ് ഉദ്യോഗസ്ഥനായ ജി എന്‍ സിംഗാളാണ് തെളിവ് സി ബി ഐക്ക് കൈമാറിയത്. പുതിയ തെളിവ് ലഭിച്ച സാഹചര്യത്തില്‍ സി ബി ഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

2011 നവംബറില്‍ നടന്ന സംഭാഷണങ്ങളാണ് സി ഡിയിലുള്ളത്. മോഡിയുടെ പി എസുമാരായ ജി സി മുര്‍മു, എ കെ ശര്‍മ, പോലീസ് ഉദ്യോഗസ്ഥര്‍, ചില മന്ത്രിമാര്‍ എന്നിവരാണ് ദൃശ്യത്തിലുള്ളത്. ഇവരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.