കോഴിക്കോട്ട് സ്വര്‍ണ – വജ്രാഭരണ പ്രദര്‍ശനം

Posted on: March 15, 2014 8:11 am | Last updated: March 15, 2014 at 8:11 am
SHARE

കോഴിക്കോട്: സ്വര്‍ണ, വജ്രാഭരണ രംഗത്തെ ദക്ഷിണേന്ത്യയിലെ വിശിഷ്ട ബ്രാന്‍ഡായ കീര്‍ത്തിലാല്‍സ് എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്ട് പ്രത്യേക സ്വര്‍ണ- വജ്രാഭരണ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 22,23 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 8 വരെ ബീച്ച് റോഡിലെ താജ് ഗേറ്റ് വേ ഹോട്ടലിലാണ് പ്രദര്‍ശനം നടക്കുന്നതെന്ന് കീര്‍ത്തിലാല്‍സ് റീട്ടെയില്‍ സെയില്‍സ് ആന്‍ഡ് ഓപറേഷന്‍ മേധാവി ആര്‍ മുത്തുകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ പ്രദര്‍ശനത്തോട് കൂടി കോഴിക്കോട്ടെയും ജനങ്ങള്‍ക്ക് കീര്‍ത്തിലാലിന്റെ സേവനവും ഗുണമേന്മയും സംവിധാനങ്ങളും കൈയെത്തും ദൂരത്തെത്തിക്കുകയെന്നുള്ളതാണ് ലക്ഷ്യമെന്നും കീര്‍ത്തിലാലിന്റെ പ്രത്യേകമായതും സര്‍ഗസമ്പന്നവുമായ ഉത്പന്നങ്ങളുടെ ഒരു പ്രത്യേക പ്രദര്‍ശനമാണ് കോഴിക്കോട്ട് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുരുകനാഥം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.