കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം പുറത്തുവിട്ടു

Posted on: March 13, 2014 9:55 am | Last updated: March 14, 2014 at 8:29 am
SHARE

china sataliteബീജിംഗ്: മലേഷ്യയില്‍ നിന്ന് ബീജിംഗിലേക്ക് പോകവെ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങളുടെ സാറ്റലൈറ്റ് ചിത്രം ചൈന പുറത്തുവിട്ടു. സര്‍ക്കാര്‍ വെബ്‌സൈറ്റിലാണ് ചൈന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെക്കന്‍ ചൈന കടലില്‍ ഒഴുകി നല്‍കുന്ന മൂന്ന് വസ്തുക്കളുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രദേശത്ത് വിയറ്റ്‌നാമും മലേഷ്യയും വിമാനത്തിനായുള്ള തെരച്ചില്‍ ആരംഭിച്ചു. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് 5 ഇന്ത്യക്കാരുള്‍പ്പടെ 227 യാത്രക്കാരും 12 ജീവനക്കാരുമായി കൊലാലംപൂര്‍ ഇന്‌റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 യാത്രാവിമാനം അപ്രത്യക്ഷമായത്.