കേരളാ കോണ്‍ഗ്രസ്സിന് ഇടുക്കി സീറ്റ് വിട്ടുനല്‍കില്ല; കോണ്‍ഗ്രസ്

Posted on: March 11, 2014 12:08 pm | Last updated: March 11, 2014 at 5:26 pm
SHARE

UDFതിരുവനന്തപുരം: ഇടുക്കി ലോക്‌സഭാ സീറ്റ് വിട്ടുനല്‍കില്ലെന്ന് യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിലപാട് വ്യക്തമാക്കിയത്. സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് കെഎം മാണിയെ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് ഇന്നലെ നടന്ന കേരള കോണ്‍ഗ്രസ്‌യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. ഇടുക്കി സീറ്റെന്ന ആവശ്യം കേരള കോണ്‍ഗ്രസ് വീണ്ടും ഉന്നയിച്ചെങ്കിലും സിറ്റിംഗ് സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.