സ്ഥാനാര്‍ഥിയായത് ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട്: ഇന്നസെന്റ്

Posted on: March 9, 2014 5:06 pm | Last updated: March 9, 2014 at 5:06 pm
SHARE

innocentതൃശൂര്‍: ഞാന്‍ സ്ഥാനാര്‍ഥിയായാല്‍ ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയതെന്ന് നടന്‍ ഇന്നസെന്റ്. ആ ഉറപ്പ് തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ ഇലക്ഷന്‍ 2014 മുഖാമുഖത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

സിപിഎം ചിഹ്‌നത്തില്‍ മത്സരിക്കാത്തത് എനിക്ക് എല്ലാവരുടെയും വോട്ട് വേണമെന്ന് കരുതിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ സിനിമയില്‍ അഭിനയിക്കില്ല. തിരഞ്ഞെടുപ്പിനു ശേഷവും പൊതുജീവിതത്തിലെ തിരക്കുകള്‍ ഒഴിഞ്ഞ് സമയം കിട്ടുമ്പോള്‍ മാത്രമേ സിനിമയില്‍ അഭിനയിക്കൂ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താരങ്ങളെ ഇറക്കാന്‍ ഉദ്ദേശമില്ല. പിന്തുണയുമായി താരങ്ങളെത്തിയാലും അതു വേണോയെന്ന് ഒരുതവണയെങ്കിലും അവരോട് ചോദിക്കും.

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ എന്താണ് നിലപാട് എന്ന ചോദ്യത്തിന് ഇതിനേക്കാള്‍ നല്ലത് താങ്കള്‍ അച്യൂതാനന്ദന്റെയാളാണോ പിണറായിയുടെ ആളാണോ എന്ന് ചാദിച്ചാല്‍ പോരെയന്നും ഇതിന് മറുപടി പറഞ്ഞിട്ട് വേണം എന്നെ കുഴിയില്‍ ചാടിക്കാന്‍ അല്ലെ എന്നായിരുന്നു മറുപടി.