വിശാഖപ്പട്ടണത്ത് മുങ്ങിക്കപ്പല്‍ നിര്‍മാണശാലയില്‍ അപകടം; ഒരു മരണം

Posted on: March 9, 2014 6:45 am | Last updated: March 9, 2014 at 4:26 pm
SHARE

visakhapattanamവിശാഖപ്പട്ടണം: കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന ആണവ മുങ്ങിക്കപ്പലിന് സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. വിശാഖപ്പട്ടണത്തുള്ള നാവികസേനയുടെ കപ്പല്‍ നിര്‍മാണ ശാലയിലാണ് അപകടം. ആണവ അന്തര്‍വാഹിനിയായ അരിഹന്ത് ഇനത്തില്‍പ്പെടുന്ന കപ്പലിന്റെ ഹൈഡ്രോളിക് ടാങ്കിന്റെ മര്‍ദ്ദം പരിശോധിക്കുന്നതിനിടെയാണ് അപകടം. പരിശോധനക്കിടെ ടാങ്കിന്റെ അടപ്പ് ഉയരത്തില്‍ നിന്നും പതിച്ചതാണ് അപകടകാരണം. സംഭവത്തില്‍ ഡി ആര്‍ ഡി ഒ അന്വേഷണത്തിന് ഉത്തരവിട്ടു.