Connect with us

Malappuram

രാധയെ എട്ട് മാസം മുമ്പ് കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് സഹോദരന്‍

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലക്കേസിലെ മുഖ്യ പ്രതി ബിജു നായര്‍ എട്ടുമാസം മുമ്പ് പൊട്ടാസ്യം സയനൈഡ് അന്വേഷിച്ചിരുന്നത് ആസൂത്രിതമായി രാധയെ കൊല്ലാന്‍ ശ്രമിക്കാനായിരുന്നുവെന്ന് സംശയിക്കുന്നതായി കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ ഭാസ്‌കരന്‍ പറഞ്ഞു.
ആദ്യ തവണ വാഹനമിടിച്ച് രാധക്ക് പരിക്കുപറ്റിയതിനു ശേഷമാണ് ബിജു സയനൈഡ് അന്വേഷിച്ചിരുന്നത്. ആദ്യ തവണ രാധയെ വാഹനമിടിപ്പിച്ചത് ബിജു കൊല്ലാനായിരുന്നുവെന്ന് ഭാസ്‌കരന്‍ വിശ്വസിക്കുന്നു. ഇതില്‍ പരാജയപ്പെട്ടതിനാലാണ് രാധയെ കൊല്ലാന്‍ കൂടുതല്‍ സുരക്ഷിതമായ മറ്റുവഴി തേടിയത്. ഇതിന് എാറ്റവും നല്ല മാര്‍ഗമായിരുന്നു സയനൈഡ് നല്‍കിയുള്ള കൊലപാതകന്നെും ഭാസ്‌കരന്‍ അഭിപ്രായപ്പെട്ടു. നിലമ്പൂരിലെ ഒരു സ്വര്‍ണപ്പണിക്കാരനോടാണ് ബിജു സയനൈഡ് ചോദിച്ചതെന്നും ഭാസ്‌കരന്‍ പറഞ്ഞു. നായയെ കൊല്ലാനാണ് സയനൈഡ് അന്വേഷിച്ചതെന്ന് അന്ന് ബിജു പറഞ്ഞിരുന്നുവത്രെ.
രാധയുടെ സഹോദരന്റെ ഈ വെളിപ്പെടുത്തലുകള്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഭാസ്‌കരന്‍ പങ്കുവെച്ചതായി പറയുന്നു. നേരത്തെ സ്വര്‍ണപ്പണിക്കാരന്‍, പോലീസ് ചോദ്യം ചെയ്യുമെന്ന ഭീതിയില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മടിച്ചിരുന്നെങ്കിലും ഇപ്പോള്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതനുസരിച്ചാണ് ഭാസ്‌കരനും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അടുത്ത ദിവസം സ്വര്‍ണപ്പണിക്കാരനെ പോലീസ് ചോദ്യം ചെയ്യുമെന്നറിയുന്നു.

Latest