ദോഹയില്‍ നിര്‍ത്തിയിട്ട കാറില്‍ സ്‌ഫോടനം

Posted on: March 6, 2014 2:12 pm | Last updated: March 6, 2014 at 2:12 pm
SHARE

imageദോഹ: റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ദോഹ സിറ്റിയുടെ ഭാഗമായ മുംതസ അല്‍ ഹിതീന്‍ സ്ട്രീറ്റില്‍ പാര്‍ക്ക് ചെയ്ത ലാന്‍ഡ് ക്രൂയ്‌സറിലാണ് വൈകുന്നേരം ഏഴു മണിയോടെ സ്‌ഫോടനമുണ്ടായതെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഉഗ്രശബ്ദത്തോടെ അനുഭവപ്പെട്ട പൊട്ടിത്തെറിയില്‍ കൗമാരക്കാരായ മൂന്നു ഖത്തര്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടു പാടുകള്‍ പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലേക്കു മാറ്റി. ഗ്യാസ് പൊട്ടിത്തെറിയുടെയും തീപ്പിടുത്തത്തിന്റെയും ആഘാതത്തില്‍ നിന്ന് മുക്തരാകാത്ത ജനങ്ങളില്‍ സംഭവം ആശങ്കയും പരിഭ്രാന്തിയും പരത്തി.