ഇ എഫ് എല്ലിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Posted on: March 5, 2014 10:23 am | Last updated: March 6, 2014 at 5:07 am
SHARE

ommen chandyതിരുവനന്തപുരം: ഇ എഫ് എല്ലിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. രണ്ട് ഹെക്ടറില്‍ താഴെ ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും. 15 ഏക്കര്‍ വരെ ഏറ്റെടുത്തവര്‍ക്ക് രണ്ട് ഹെക്ടര്‍ തിരിച്ചുനല്‍കും. ആദിവാസികളുടെ ആവാസ വ്യവസ്ഥക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.