മന്‍മോഹന്‍ സിംഗ് മ്യാന്‍മറില്‍

Posted on: March 4, 2014 12:22 am | Last updated: March 4, 2014 at 12:22 am
SHARE

manmohan singhനെയ്പയ്‌തോ: ബിംസ്‌ടെക് (ബി ഐ എം എസ് ടി ഇ സി) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മ്യാന്‍മറിലെത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായി ഗതാഗതം, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തല്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ യാത്രയുടെ ലക്ഷ്യമാണ്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മന്‍മോഹന്‍ സിംഗ് മ്യാന്‍മറിലെത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് ശിവശങ്കര്‍ മേനോനും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
പ്രധാനമന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍ സിംഗിന്റെ അവസാന വിദേശ യാത്രയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലന്‍ഡ്, മ്യാന്‍മര്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവയാണ് ബിംസ്‌ടെകില്‍ അംഗങ്ങളായ രാജ്യങ്ങള്‍. പ്രകൃതിപരവും മനുഷ്യനിര്‍മിതവുമായ സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ രണ്ട് രാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കല്‍ അനിവാര്യമാണെന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് ന്യൂഡല്‍ഹിയില്‍ വെച്ച് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി