അനധികൃതമായി കടത്താന്‍ ശ്രമിച്ച കറപ്പത്തോല്‍ പിടികൂടി

Posted on: March 1, 2014 7:54 am | Last updated: March 1, 2014 at 7:54 am
SHARE

മേപ്പാടി: മേപ്പാടി റെയ്ഞ്ചിലെ ബഡേരി സെക്ഷനിലെ പാടിവയല്‍ല്‍കാടാശ്ശേരി ഭാഗത്ത് വെച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച 980 കി.ഗ്രാം കറപ്പ, കുളിര്‍മാവ് തൊലികളും കടത്താനുപയോഗിച്ച കെ.എല്‍. 13. സി. 4502 പിക്കപ്പ് ജീപ്പും, വാഹനത്തിലുണ്ടായിരുന്ന മുഹമ്മദ്കുട്ടിയുടെ മകന്‍ പി സുധീര്‍ (34) പെരുംഞ്ചേരില്‍, കോട്ടൂര്‍, വാളാശ്ശേരി, വടുവഞ്ചാല്‍.2) മുഹമ്മദ്കുട്ടിയുടെ മകന്‍ പി. ബഷീര്‍ (28) പെരുംഞ്ചേരി വട്ടത്തുവയല്‍ (30) അബ്ദുള്‍ ഖാദറിന്റെ മകന്‍ സി.എ. ജമാല്‍ (36), ചോലക്കല്‍ വടുവഞ്ചാല്‍ എന്നീ പ്രതികളെയും മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും, സംഘവും പിടികൂടി. വന്‍ കറപ്പതോല്‍ സംഘം റെയ്ഞ്ചിന്റെ വിവിധ ഭാഗങ്ങളിലെത്തിയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പട്രോളിംഗിലാണ് പ്രതികളെയും, കറപ്പ കുളിര്‍മാവ് തൊലികളും വാഹനവും കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത്. മേപ്പാടി റെയ്ഞ്ച് ഒ.ആര്‍. 04/14 ആയി ബുക്ക് ചെയ്ത പ്രതികളെ അറസ്റ്റുചെയ്ത് കല്‍പ്പറ്റ സി.ജെ.എം. കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികളെ റിമാന്റ് ചെയ്തു. ടി. കൃത്യത്തിലുള്‍പ്പെട്ട മറ്റുപ്രതികളെ കണ്ടെത്തുന്നതിനുള്ള ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതായി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ബീരാന്‍കുട്ടി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ. ബിജു, ജി. ബാബു, കെ. ഹനീഷ് ശേഖര്‍, ടി. സതീഷ്, കെ. രജ്ഞിത്ത് എന്നിവരും ഉണ്ടായിരുന്നു.