കസ്തൂരിരംഗന്‍: കേരളത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കില്ല: വീരപ്പമൊയ്‌ലി

Posted on: February 27, 2014 6:55 pm | Last updated: February 28, 2014 at 9:00 am

veerappa moilyന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി. എന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഈ സര്‍്ക്കാറിന്റെ കാലത്ത് പരിഹാരം ഉണ്ടാകുമെന്ന് കരുതേണ്ടെന്നും മൊയ്‌ലി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ ഉന്നയിച്ചത് ഗൗരവകരമായ കാര്യങ്ങളാണ്. ഇതില്‍ ചില പരിഹാരങ്ങള്‍ കണ്ടെത്തും. നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും പുനര്‍ നിര്‍ണയം പരിഗണിക്കുമെന്നും മൊയ്‌ലി പറഞ്ഞു.