ഫ്‌ളൈ ഓവര്‍ നിര്‍മാണം: വാദി കബീറില്‍ ഗതാഗതക്കുരുക്ക്‌

Posted on: February 27, 2014 2:30 pm | Last updated: February 27, 2014 at 2:30 pm

downloadമസ്‌കത്ത്: വാദി കബീറില്‍ നിര്‍മിക്കുന്ന ഫ്‌ളൈ ഓവറിന്റെ നിര്‍മാണം പുരോഗമിച്ചതോടെ ഗതാഗതക്കുരുക്കു വര്‍ധിച്ചു. സമീപ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് തിരിച്ചടിയായി. ഗതാഗതക്കുരുക്കള്‍ കാരണം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല. വാദി കബീര്‍ റൗണ്ട് എബൗട്ടില്‍ നിന്നും നിര്‍മിക്കുന്ന ഫ്‌ളൈ ഓവര്‍ നാല് റോഡുകളിലില്‍ നിന്നുള്ള ഗതാഗതത്തിനാണ് പ്രയാസം സൃഷ്ടിക്കുന്നത്. ഒരേ സമയം പാലത്തിന്റെ പ്രവൃത്തികള്‍ ആരംഭിച്ചതോടെയാണ് ഗതാഗതക്കുരുക്കും രൂക്ഷമായത്.
മസ്‌കത്ത് നഗരസഭയുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടന്നു വരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും 50 ശതമാനം പൂര്‍ത്തിയാക്കിയതായും നഗരസഭാ അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ വരുത്തുന്നത് അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കടകളിലേക്ക് ഉപഭോക്താക്കള്‍ തീരെ എത്തുന്നില്ലെന്ന് കച്ചവടക്കാര്‍ പറഞ്ഞു. 50 ശതമാനത്തില്‍ കൂടുതല്‍ കച്ചവടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞതെന്നും കച്ചവടക്കാര്‍ പറയുന്നു. കടകള്‍ക്ക് മുന്നിലെ പാര്‍ക്കിംഗ് പ്രശ്‌നങ്ങളും രൂക്ഷമായിട്ടുണ്ട്. വാഹനങ്ങള്‍ കടന്ന് പോകുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വരുന്നത് ഡ്രൈവര്‍മാര്‍ അനിയന്ത്രിതമായി വാഹനം ഓടിക്കുന്നതിനും കാരണമാകുന്നു. പ്രദേശത്തെ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഇത് ഏറെ ഗതാഗതക്കുരുക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.
മസ്‌കത്ത്: വാദി കബീറില്‍ നിര്‍മിക്കുന്ന ഫ്‌ളൈ ഓവറിന്റെ നിര്‍മാണം പുരോഗമിച്ചതോടെ ഗതാഗതക്കുരുക്കു വര്‍ധിച്ചു. സമീപ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് തിരിച്ചടിയായി. ഗതാഗതക്കുരുക്കള്‍ കാരണം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല. വാദി കബീര്‍ റൗണ്ട് എബൗട്ടില്‍ നിന്നും നിര്‍മിക്കുന്ന ഫ്‌ളൈ ഓവര്‍ നാല് റോഡുകളിലില്‍ നിന്നുള്ള ഗതാഗതത്തിനാണ് പ്രയാസം സൃഷ്ടിക്കുന്നത്. ഒരേ സമയം പാലത്തിന്റെ പ്രവൃത്തികള്‍ ആരംഭിച്ചതോടെയാണ് ഗതാഗതക്കുരുക്കും രൂക്ഷമായത്.