കാശ്മീരില്‍ സൈനികന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: February 27, 2014 9:06 am | Last updated: February 28, 2014 at 8:59 am

gun

ശ്രീനഗര്‍: കാശ്മീരിലെ സൈനിക ക്യാമ്പില്‍ സൈനികന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ജവന്‍മാര്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ മനസ്ബാല്‍ സൈനിക ക്യാമ്പിലാണ് സംഭവം. വെടിവെപ്പിന് ശേഷം സൈനികന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല.

ഇന്നലെ രാത്രിയോടെയാണ് വെടിവെപ്പ് നടന്നത്. രാഷ്ട്രീയ റൈഫിള്‍സിലെ ജീവനക്കാരനാണ് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നത്. സൈനികര്‍ തമ്മിലുള്ള വഴക്കാണ് വെടിവെപ്പിന് കാരണമെന്നാണ് പ്രഥമിക വിവരം. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടിട്ടുണ്ട്.