Connect with us

Kannur

കൂടുതല്‍ വ്യക്തത വേണം: എം വി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് മെഡിക്കല്‍ കോളജ് ഭരണ സമിതി ചെയര്‍മാന്‍ എം വി ജയരാജന്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃകയിലുള്ള പ്രവര്‍ത്തനമാണെങ്കില്‍ ജനങ്ങള്‍ക്ക് ഗുണകരമാകും. ജീവനക്കാരെ പിരിച്ചുവിട്ടും ജനങ്ങള്‍ക്ക് ആശ്വാസം പകരാതെയുമുള്ള നടപടികള്‍ ശരിയല്ല. തത്വത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഭരണ സമിതിയെ പിരിച്ചുവിട്ട് കോണ്‍ഗ്രസ് നോമിനികളെ ചുമതലയേല്‍പ്പിക്കാനാണ് നീക്കമെങ്കില്‍ പ്രതിഷേധാര്‍ഹമാണ്. പരിയാരത്ത് അനധികൃത നിയമനം നടത്തിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. നിലവിലുള്ള ചട്ടപ്രകാരം ഭരണ സമിതിയെ പിരിച്ചുവിടാനല്ലാതെ സര്‍ക്കാറിന് ആശുപത്രി ഏറ്റെടുക്കാന്‍ അധികാരമില്ല. നൂറ് കോടി രൂപയുടെ ഗ്രാന്റും സൗജന്യ ചികിത്സയുമൊക്കെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെങ്കില്‍ ജനങ്ങള്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest