നടക്കാനിറങ്ങിയ ദമ്പതികള്‍ക്ക് ലഭിച്ചത് 62 കോടിയുടെ നിധിശേഖരം

Posted on: February 26, 2014 10:30 am | Last updated: February 27, 2014 at 12:31 am

old goldലോസ്ആഞ്ചല്‍സ്: പ്രഭാതസവാരിക്കിറങ്ങിയ ദമ്പതികള്‍ക്ക് ഒരു കോടി ഡോളര്‍ വിലവരുന്ന നിധിശേഖരം ലഭിച്ചു. കാലിഫോര്‍ണിയയിലെ ദമ്പതികളാണ് ഓര്‍ക്കാപ്പുറത്ത് കോടീശ്വരന്മാരായത്. നടക്കുന്നതിനിടെ ഒരിടത്ത് മണ്ണില്‍ ഉയര്‍ന്ന് നിന്നിരുന്ന വലിയ തകരപാത്രം ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ സ്വര്‍ണ നാണയ ശേഖരമാണ് കണ്ടെത്തിയത്.

18471894 വര്‍ഷങ്ങളിലെ 1,427 നാണയങ്ങളാണ് എട്ട് തകരപ്പാത്രങ്ങളിലായി സൂക്ഷിച്ചിരുന്നത്. നാണയങ്ങളുടെ അടിസ്ഥാന വില 28,000 ഡോളറാണെങ്കിലും ഇവയ്ക്ക് ഇപ്പോള്‍ ഒരു കോടി ഡോളര്‍ (62 കോടി ഇന്ത്യന്‍ രൂപ) വിലവരുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.