അബുദാബിയില്‍ കുറ്റകൃത്യങ്ങള്‍ 13.6 ശതമാനം കുറഞ്ഞു

Posted on: February 26, 2014 9:00 pm | Last updated: February 26, 2014 at 9:00 pm

000അബുദാബി: ഒരു വര്‍ഷത്തിനിടയില്‍ കുറ്റകൃത്യങ്ങള്‍ 13.6 ശതമാനം കുറഞ്ഞതായി അബുദാബി പോലീസ് അറിയിച്ചു.
കനത്ത ബോധവല്‍കരണവും കുറ്റകൃത്യത്തിനെതിരെ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതുമാണ് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണം. 2013 ല്‍ 74,036 പ്രോസിക്യൂഷന്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2012ല്‍ 85,685 ആയിരുന്നു. മയക്കുമരുന്ന് കൈവശം വെച്ച കുറ്റകൃത്യത്തില്‍ 19.3 ശതമാനം കുറവുണ്ട്. വഞ്ചനാകുറ്റങ്ങള്‍ 17.3 ഉം ചെക്കു കേസുകള്‍ 14.1 ഉം ബലാത്സംഗം 7.2 ഉം നഗര നിയമ ലംഘനങ്ങള്‍ 44ഉം ശതമാനം കുറഞ്ഞു.
അബുദാബി 2030 ആസൂത്രണ പദ്ധതി പ്രകാരം വ്യാപക നടപടികളാണ് സ്വീകരിച്ചത്. ബോധവല്‍കരണത്തിന്റെ നീണ്ട പരമ്പര തന്നെ സൃഷ്ടിച്ചു. സ്വദേശി സമൂഹത്തിനിടയിലെ കുറ്റകൃത്യങ്ങള്‍ നരന്തരം അവലോകനം ചെയ്തു. സമുഹത്തിന്റെ സുരക്ഷിതത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യു എ ഇ അറ്റര്‍ണി ജനറല്‍ യൂസുഫ് സഈദ് അല്‍ ഇബ്‌റി പറഞ്ഞു.