സഊദി രാജകുമാരന്‍ ഇന്ന് ഇന്ത്യയിലെത്തും

Posted on: February 26, 2014 7:14 am | Last updated: February 26, 2014 at 6:22 pm

prince salman

ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സഊദി കിരീടാവകാശി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഇന്ന് ന്യൂഡല്‍ഹിയിലെത്തും. അദ്ദേഹത്തിന്റെ സന്ദര്‍ശനവേളയില്‍ പ്രതിരോധം, ഹൈഡ്രോ കാര്‍ബണ്‍, സുരക്ഷാ സഹകരണം എന്നീ കരാറുകളില്‍ ഇരി രാജ്യങ്ങളും ഒപ്പിടും. 2006ല്‍ അബ്ദുല്ല രാജാവിന്റെ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന സഊദിയിലെ ഏറ്റവും മുതിര്‍ന്ന ഭരണാധികാരിയാണ് സല്‍മാന്‍ രാജകുമാരന്‍. 2006ല്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായിട്ടായിരുന്നു അബ്ദുല്ല രാജാവ് പങ്കെടുത്തിരുന്നത്.

ക്യാബിനറ്റ് മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ രാജകുമാരനെ അനുഗമിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന സല്‍മാന്‍ രാജകുമാരന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തും. പ്രതിരോധ മേഖലയില്‍ പരിശീലനവും വിവരങ്ങളും കൈമാറുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ഒരു എം ഒ യു ഒപ്പിടുമെന്ന് സഊദി എംബസിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.