കാന്തപുരത്തിന് മുഹിമ്മാത്തിന്റെ ആദരം

Posted on: February 26, 2014 12:15 am | Last updated: February 26, 2014 at 12:15 am

kanthapuram 2പുത്തിഗെ: കര്‍മരംഗത്ത് അമ്പതാണ്ട് പൂര്‍ത്തിയാക്കിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ മുഹിമ്മാത്തില്‍ ആദരിച്ചു. പ്രഗത്ഭരായ 50 വീതം സാദാത്തുക്കളും പണ്ഡിതരും ഉമറാക്കളും അണിനിരന്ന വേദിയിലാണ് കാന്തപുരത്തിന് ആദരം സമര്‍പ്പിച്ചത്. ഉള്ളാള്‍ തങ്ങളുടെ അനുസ്മരണത്തിന്റെ ഭാഗമായിരുന്നു ആദരം. തളങ്കര മാലിക് ദീനാര്‍ മഖാമില്‍ സിയാറത്തിനു ശേഷം മുന്നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് കാന്തപുരത്തെ മുഹിമ്മാത്തിലേക്ക് ആനയിച്ചത്. സിയാറത്തിന് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്‍കി.
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തിനു ശേഷം അനുസ്മരണ സംഗമവും ആദരിക്കല്‍ ചടങ്ങും ആരംഭിച്ചു. ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സമസ്ത കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ എന്നിവര്‍ ചേര്‍ന്നാണ് ആദരവ് സമര്‍പ്പിച്ചത്. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അനുമോദന പ്രസംഗം നടത്തി.

ALSO READ  പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ അക്രമകാരികളല്ല: കാന്തപുരം