ആക്‌സസ് ക്ലിനിക് തുടങ്ങി

Posted on: February 25, 2014 7:00 pm | Last updated: February 25, 2014 at 7:50 pm

ദുബൈ: അസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയറിന്റെ ആക്‌സസ് ക്ലിനിക്ക് ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ ‘ശാദി കെ സൈഡ് എഫക്ട്‌സ്’ എന്ന സിനിമയില്‍ അഭിനയിക്കുന്ന ബോളിവുഡ് അഭിനേതാക്കളായ വിദ്യാ ബാലന്‍, ഫര്‍ഹാന്‍ അഖ്തര്‍ എന്നിവര്‍ പങ്കെടുത്തു. അസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ കോര്‍പറേറ്റ് സ്ട്രാറ്റജീസ് ഡയറക്ടര്‍ ഡോ. അലിഷാ മൂപ്പന്‍, ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ വില്‍സണ്‍, അസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയറിന്റെ മറ്റ് മുതിര്‍ന്ന പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ഡെന്റിസ്ട്രി, ക്ലിനിക്കല്‍ ലബോറട്ടറി തുടങ്ങിയ സേവനങ്ങള്‍ മിതമായ നിരക്കില്‍ പുതിയ ആക്‌സസ് കിനിക്കില്‍ ലഭ്യമാണ്. രോഗികളുടെ സൗകര്യാര്‍ഥം ക്ലിനിക്കോട് ചേര്‍ന്ന് അസ്റ്റര്‍ ഫാര്‍മസി ഉടന്‍ ആരംഭിക്കും.