മോദി പ്രധാനമന്ത്രി ആകില്ല: അസ്ഹറുദ്ദീന്‍

Posted on: February 23, 2014 1:10 am | Last updated: February 23, 2014 at 7:52 am

mohammad-azharuddinമലപ്പുറം: നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകില്ലെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ എം പി. മലപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് അസംബ്ലിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവറാണ് ബി ജെ പിയെ നയിക്കുന്നത്. സോണിയാ ഗാന്ധി, പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി എന്നിവരെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച് നടക്കുകയാണ് മോദി ചെയ്യുന്നത്. പണം വാങ്ങിയാണ് അദ്ദേഹം റാലികളില്‍ പങ്കെടുക്കാനെത്തുന്നത് പോലും. ഗുജറാത്ത് വികസനം മാതൃകാപരമല്ലെന്നും ധനികര്‍ കൂടുതല്‍ ധനികരാകുകയും പാവപ്പെട്ടവര്‍ ദാരിദ്ര്യത്തില്‍ അമരുകയും ചെയ്യുന്ന സാഹചര്യമാണ് ഗുജറാത്തിലുള്ളത്.
ശക്തമായ ജനാധിപത്യവും മനുഷ്യശക്തിയുമുളള രാജ്യമായ ഇന്ത്യയുടെ പുരോഗതിക്കായി ഒന്നിക്കുകയാണ് വേണ്ടത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മികച്ച ജീവിത സാഹചര്യമാണുള്ളതെന്നും കേരളത്തിലേക്ക് വരാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ലെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.