മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന് 5001 അംഗ സ്വാഗതസംഘമായി

Posted on: February 22, 2014 11:54 pm | Last updated: February 22, 2014 at 11:54 pm

markaz

മര്‍കസ്‌നഗര്‍: 2014 ഡിസംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന മര്‍കസ് മഹാ സമ്മേളനത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങള്‍ വൈലത്തൂര്‍ ചെയര്‍മാനും, കോവൂര്‍ സിദ്ധീഖ് ഹാജി ജനറല്‍ കണ്‍വീനനറും, അബ്ദുല്‍ കരീം ഹാജി ചാലിയം ട്രഷററുമായി 5001 അംഗ കമ്മിറ്റി നിലവില്‍ വന്നു.

കണ്‍വെന്‍ഷനില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍, കെ എം എ റഹീം സാഹിബ് പ്രസംഗിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ മര്‍കസ് സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സമ്മേളന കലണ്ടര്‍ മര്‍കസ് ട്രഷറര്‍ കാര്യാട്ട് കുഞ്ഞമ്മദ് ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ മുഹമ്മദലി ഹാജിക്ക് നല്‍കി വിതരണോദ്ഘാടനം ചെയ്തു
പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, എം എം ഹനീഫ മൗലവി, പി കെ എം സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, റസാഖ് സഖാഫി വെള്ളിയാമ്പുറം ആശംസയറിയിച്ചു. സി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു.