സരിത ചെലവഴിച്ച തുകയുടെ ഉറവിടം അന്വേഷിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍

Posted on: February 22, 2014 3:15 pm | Last updated: February 23, 2014 at 7:52 am

vs-achuthanandan01_5തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്നതിന് കേസിലെ പ്രതി സരിതാ നായര്‍ ചെലവഴിച്ച തുകയുടെ ഉറവിടം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് വി എസ് കത്തെഴുതി. തന്റെയോ അമ്മയുടെയോ കയ്യില്‍ പണമില്ലെന്ന് സരിത പറഞ്ഞിരുന്നതായും വി എസ് കത്തില്‍ ഓര്‍മിപ്പിച്ചു.