Connect with us

Gulf

പ്രവാസി സംഘടനകളുടെ ഒരുമ അത്യാവശ്യം: സ്ഥാനപതി

Published

|

Last Updated

അബുദാബി: രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് പാടില്ലെന്ന് സോണിയാ ഗന്ധി കേരളത്തിലെത്തിയപ്പോള്‍ പറഞ്ഞതുതന്നെയാണ് പ്രവാസി ഇന്ത്യക്കാരോട് തനിക്ക് പറയാനുള്ളതെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം. വിവിധ സംഘടനകളിലുള്ള പ്രവാസി ഇന്ത്യക്കാരെല്ലാം ഒത്തൊരുമിച്ചു നില്‍ക്കണം. പല കാര്യങ്ങളും നമുക്കു ചെയ്യാനുണ്ട്. മൂന്നു വര്‍ഷത്തെ തന്റെ സേവന കാലയളവില്‍ എല്ലാവരും യോജിച്ചു നിന്നാല്‍ പലതും ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അബുദാബി മലയാളി സമാജത്തില്‍ കേരളോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിവിധ ലേബര്‍ ക്യാംപുകളിലെ തൊഴിലാളികള്‍ പങ്കെടുത്തു. ഇന്ത്യക്കാര്‍ക്ക് അഭിമാനം പകരുന്ന റിപ്പബ്ലിക്- സ്വാതന്ത്യദിനാഘോഷങ്ങളില്‍ ആരെയും വിളിച്ചിട്ടു വരേണ്ടതില്ല.അടുത്ത വര്‍ഷം മലയാളി സമാജം പ്രവര്‍ത്തകര്‍എത്തിച്ചേരണമെന്നും അഭ്യര്‍ഥിച്ചു. അബുദാബിയിലെ രണ്ടു വില്ലാ സ്‌കൂളുകള്‍ അടച്ചുപൂട്ടുമ്പോള്‍ വിദ്യാര്‍ഥികള്‍ വലയുന്നതാണു പ്രധാന പ്രശ്‌നം. തുടര്‍ വിദ്യാഭ്യാസത്തിനു പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചാല്‍ പ്രശ്‌നം പരിഹരിക്കാം.അതിനുള്ള നീക്കം എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവണം.അബുദാബി സര്‍ക്കാരുമായും ചര്‍ച്ച നടക്കുന്നുണ്ട്.
ജമിനി ബില്‍ഡിംങ് മെറ്റീരിയല്‍സ് എംഡി ഗണേഷ് ബാബു, യു എ ഇ എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ വൈ സുധീര്‍കുമാര്‍ ഷെട്ടി, ഗോള്‍ഡന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് സമീര്‍, ബനിയാസ് സ്‌പൈക്ക് എം ഡി അബ്ദുര്‍റഹ്മാന്‍ ഹാജി കുറ്റൂര്‍, അഹല്യ എക്‌സ്‌ചേഞ്ച് എം ഡി. വി എസ് തമ്പി, അല്‍ ബോഷ്യ ഫയര്‍ ആന്‍ഡ് സേഫ്റ്റി എംഡി അബു ഖലീല്‍,മലയാളി സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ട്രഷറര്‍ എം യു ഇര്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കര്‍ അധ്യക്ഷത വഹിച്ചു.